Your Image Description Your Image Description

കാസർഗോഡ്: ഫിഷറീസ് വകുപ്പ് ജനകീയ മത്സ്യകൃഷി പദ്ധതിയുടെ ഭാഗമായി സംസ്ഥാന മത്സ്യകർഷക അവാർഡ് 2025 പ്രഖ്യാപിച്ചു. മികച്ച മത്സ്യ കർഷകർക്കായുളളയുള്ള തനത് വർഷത്തെ അവാർഡുകളിൽ ജില്ലയെ പ്രതിനിധീകരിച്ച് രണ്ട് കർഷകരാണു അവാർഡുകൾ കരസ്ഥമാക്കിയത്. കൂടാതെ നടപ്പ് സാമ്പത്തിക വർഷത്തിൽ മത്സ്യ മേഖലയിൽ കൈവരിച്ച നേട്ടത്തിനു കാസർകോട് ജില്ലയ്ക്ക് ആണ് ഒന്നാം സ്ഥാനം. ജില്ലയുടെ മത്സ്യവികസന പ്രവർത്തനങ്ങൾക്ക് കിട്ടിയ സംസ്ഥാനതല അംഗീകാരമാണിതെന്ന് ജില്ലാ ഭരണസംവിധാനം അറിയിച്ചു.

അവാർഡ് നേടിയവർ:
 സംസ്ഥാനത്തെ മികച്ച ജില്ല- കാസർഗോഡ് (ഒന്നാം സ്ഥാനം)
 മികച്ച പിന്നാമ്പുറ മത്സ്യവിത്തുല്പാദന കർഷകൻ- രവി പി പി, പടന്ന കാസർഗോഡ് (രണ്ടാം സ്ഥാനം)
 മികച്ച നൂതന മത്സ്യ കർഷകൻ- സീ പേൾ അക്വാഫാം, കുമ്പള കാസർഗോഡ് (മൂന്നാം സ്ഥാനം)
കേരള സംസ്ഥാന മത്സ്യവകുപ്പ് നൽകുന്ന ഈ അവാർഡ്, മത്സ്യ കൃഷിയിൽ വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ആദരിക്കുന്നതിനായാണ്.

ജില്ലയിൽ ഫിഷറീസ് മേഖലയിലെ കർഷകർക്ക് വേണ്ടിയും പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്കുവേണ്ടിയും വിവിധ പദ്ധതികളുടെ ഫലപ്രദമായ നടപ്പാക്കൽ ഉറപ്പാക്കുന്നതിനായി ജില്ലാ കളക്ടർ നേതൃത്വം നൽകി നിരവധി പ്രധാന യോഗങ്ങൾ നടത്തിയിരുന്നു. വിവിധ പദ്ധതികൾ താഴെത്തട്ടിൽ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിനായി വിവിധ നിർദ്ദേശങ്ങളും കൈകൊണ്ടു.

ജില്ലയുടെ ഈ നേട്ടത്തിൽ പ്രധാന പങ്കുവഹിച്ച ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ . കെ എ ലബീബ് ഉൾപ്പെടെയുള്ള ഫിഷറീസ് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് ജില്ലാകളക്ടർ അഭിനന്ദനവും നന്ദിയും അറിയിച്ചു. കാസർഗോഡ് ജില്ല ഫിഷറീസ് മേഖലയിലെ നൂതന കൃഷി രീതികളെയും യുവ കർഷകരെയും തുടർന്നും പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം ജില്ലയിൽ മത്സ്യ കൃഷിയിൽ മികച്ച മുന്നേറ്റം കൈവരിക്കുന്നതിനും പ്രസ്തുത അവാർഡുകൾ ഉപയുക്തമാകുമെന്ന് കളക്ടർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Related Posts