Your Image Description Your Image Description

ലോകവ്യാപാരക്കരാറുകള്‍ കര്‍ഷകരെ പ്രതികൂലമായി ബാധിക്കാതെ നോക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. പാലും പാലുല്പന്നങ്ങളും ഇറക്കുമതി ചെയ്യാനുള്ള തീരുമാനം കര്‍ഷകരെ ബാധിക്കും. അത്തരം കരാറുകള്‍ക്കെതിരെ ജാഗ്രത വേണ്ടതിനൊപ്പം അവയെ മറികടക്കാനുള്ള സാങ്കേതികവിദ്യകളും ഉണ്ടാകണം. ഏത് സമയത്തും വീട്ടുപടിക്കല്‍ സേവനം എത്തിക്കാന്‍ കഴിയുന്ന മൊബൈല്‍ വെറ്ററിനറി യൂണിറ്റ് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കും. ക്ഷീര കര്‍ഷകര്‍ക്ക് ചികിത്സാ ചെലവ് കുറയ്ക്കുന്നതിനും ഈ സംവിധാനം സഹായകരമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊട്ടാരക്കര ബ്ലോക്കിന് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റ് കുഴിമതിക്കാട് മൃഗാശുപത്രി കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. വൈകിട്ട് നാലു മുതല്‍ രാത്രി 12 വരെയാണ് ഈ യൂണിറ്റുകളുടെ പ്രവര്‍ത്തനം. ഒരു യൂണിറ്റില്‍ ഒരു വെറ്ററിനറി സര്‍ജനും ഒരു ഡ്രൈവര്‍ അറ്റന്‍ഡറുമാണ് ഉണ്ടാവുക. 1962 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് വിളിച്ചാല്‍ വാഹനം കര്‍ഷകരുടെ വീട്ടുമുറ്റത്തെത്തും. സേവനത്തിനുള്ള ഫീസ് ക്യൂ.ആര്‍ കോഡ് വഴി അടയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts