Your Image Description Your Image Description

പാലക്കാട്: കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് നാട്ടുകൽ സ്വദേശിക്കാണ് നിപ സ്ഥിരീകരിച്ചത്. പ്രാഥമിക പരിശോധനയിൽ പാലക്കാട് സ്വദേശിക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇന്ന് വന്ന പൂനെയിലെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളിൻ്റെ ഫലം പൊസറ്റീവാണെന്ന് അധികൃതർ അറിയിച്ചു.

യുവതി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതേസമയം, പാലക്കാട്ടെ 5 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണാക്കി ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു.കരിമ്പുഴ പഞ്ചായത്തിലെ 17, 18 വാർഡുകളും കണ്ടെയ്ൻമെൻ്റ് സോൺ ആണ്.

Leave a Reply

Your email address will not be published. Required fields are marked *

Related Posts