Your Image Description Your Image Description

പാലക്കാട്: പാലക്കാട് തൃക്കടീരി കിഴൂരില്‍ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കിഴൂര്‍ കല്ലുവെട്ടുകുഴിയില്‍ സുര്‍ജിത്തിന്റെ ഭാര്യ സ്‌നേഹ(22)യാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സ്‌നേഹയെ ഭര്‍തൃവീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ ഭര്‍ത്താവ് കണ്ടത്.

കോതകുറുശ്ശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സാണ് മരിച്ച സ്‌നേഹ. ബുധനാഴ്ച രാത്രി പത്തരയോടെയാണ് സ്‌നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നതെന്ന് പറയുന്നു. രണ്ടുവര്‍ഷം മുന്‍പായിരുന്നു വിവാഹം നടന്നത്. ചെര്‍പ്പുളശ്ശേരി ഇന്‍സ്പെക്ടര്‍ ബിനു തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും പാലക്കാട് നിന്നുള്ള വിരലടയാള വിദഗ്ധരും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts