Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്നതായി സംസ്ഥാന മൃഗസംരക്ഷണ- ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. നൂറുകണക്കിന് കോഴികളും താറാവുമാണ് ദിവസേനെ ചാകുന്നത്. ഈ സാഹചര്യത്തില്‍ രണ്ട് ലക്ഷത്തിലധികം പക്ഷികളെ കൊന്നൊടുക്കിയതായാണ് കേന്ദ്ര മൃഗസംരക്ഷണ ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോര്‍ജ്ജ് കുര്യൻ പറഞ്ഞത്.

നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ആവശ്യമാണെന്ന് മന്ത്രി പറഞ്ഞു. കേന്ദ്ര ഫണ്ട് 2016 മുതല്‍ മുടങ്ങിയവസ്ഥയാണെന്നും കേന്ദ്രത്തില്‍ നിന്ന് 6 കോടി 63 ലക്ഷം ലഭിക്കാനുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. ഈ തുക ലഭ്യമാക്കുമെന്ന് കേന്ദ്ര മൃഗസംരക്ഷണവകുപ്പ് മന്ത്രി ഉറപ്പു നല്‍കിയതായും ജെ ചിഞ്ചുറാണി പറഞ്ഞു.

പക്ഷിപ്പനി എന്നത് പക്ഷികളെയും ചില മൃഗങ്ങളെയും, അപൂര്‍വമാ‍യി മനുഷ്യനെയും ബാ‍ധിക്കുന്ന ഒരു വൈറസ് രോഗമാണ്. സര്‍വ്വ സാധാരണയായി കാണുന്ന ജലദോഷ വൈറസായ ഇന്‍ഫ്ലുവെന്‍സാ വൈറസിന്റെ അനേകം ബന്ധുക്കളില്‍ ചിലതാണ് പക്ഷിപ്പനി വൈറസുകള്‍. ഏവിയന്‍ഫ്ലൂ, ഏവിയന്‍ ഇന്‍ഫ്ലുവന്‍സ എന്നെല്ലാം അറിയപ്പെടുന്ന പക്ഷിപ്പനി പടര്‍ത്തുന്നത് H5N1 വൈറസുകളാണ്. ഇവ പക്ഷികള്‍, പക്ഷിക്കുഞ്ഞുങ്ങള്‍, മറ്റ് വളര്‍ത്തു പക്ഷികള്‍, കാട്ടുപക്ഷികള്‍, കോഴികൾ, താറാവുപോലുള്ളവയെ ബാധിക്കും. പക്ഷിപ്പനി (H5N1) മനുഷ്യരിലും അപകടം വരുത്തും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts