Your Image Description Your Image Description

കൊച്ചി. സീറോ മലബാർ സഭ
ദിനത്തിൽ സഭ വിശ്വാസികളെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിന് മുന്നിൽ പ്രതിഷേധത്തിന് കാരണം ഉണ്ടാക്കിയ മേജർ ആർച്ച്ബിഷപ്പ് മാർ റാഫേൽ തട്ടിലും, മെത്രാപ്പോലീ ത്തൻ വികാരി
മാർ ജോസഫ് പാംപ്ലാനിയും സ്വയം രാജിവച്ച് വിശ്വാസി സമൂഹത്തോട് മാപ്പ് പറയണമെന്ന് അൽമായ ശബ്ദം ആവശ്യപ്പെട്ടു.
മാർപാപ്പയുടെ കൽപനകളെ പരസ്യമായി ലംഘിക്കുകയും സഭ പ്രബോധനങ്ങളുടെ നഗ്നമായ ലംഘനവും നടത്തിയവർ എത്രയും വേഗം അവരുടെ സ്ഥാനമാനങ്ങൾ സ്വയം രാജിവച്ച് സീറോ മലബാർ സഭയേയും മേജർ അതിരൂപതയേയും രക്ഷിക്കാൻ തയ്യാറാകണമെന്ന് അൽമായ ശബ്ദം പ്രസിഡൻറ് ബിജു പോൾ നെറ്റിക്കാടൻ, വക്താവ് ഷൈബി പാപ്പച്ചൻ എന്നിവർ ആവശ്യപ്പെട്ടു.
സഭയുടെ ഔദോഗിക സിനഡ് കുർബാന മേജർ അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോന, ഇടവക പള്ളികൾ , കോൺവെൻ്റുകൾ, ചാപ്പലുകൾ, സഭ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വിശ്വാസികൾ പങ്കെടുക്ക ത്തക്കവിധം ഷെഡ്യൂൾഡ് കുർബാനയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം അൽമായ ശബ്ദം ചൂണ്ടിക്കാട്ടി.
എല്ലാ ഇടദിവസങ്ങളിലും വിശ്വാസികൾക്ക് ഏകീകൃത കുർബാന ലഭിക്കുവാനുള്ള സൗകര്യവും ലഭ്യമാക്കണം സഭ നേതൃത്വത്തിന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.
അസമയത്തുള്ള സിനഡ് കുർബാന ഒരു കാരണവശാലും സ്വീകാര്യ മല്ല.
ഷെഡ്യൂൾഡ് മാസിൽ ഉൾപ്പെടുത്തി സിനഡ് കുർബാന അർപ്പിക്കാതെ പോരുന്ന വികാരിമാർക്കെതിരെ നടപടി എടുക്കാൻ സഭ നേതൃത്വം തയ്യാറാകണം.
സഭയോടൊപ്പം മാർപാപ്പയോടൊപ്പം നിലയുറപ്പിച്ച് പോന്ന വൈദീകർക്കെതിരെ സമൂഹമാധ്യമങ്ങളിൽ അപവാദ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടി ഇനിയെങ്കിലും സഭ നേതൃത്വം എടുക്കാൻ തയ്യാറാകണം.
സഭദിനമായ ഇന്നെലെ മൗണ്ട് സെൻറ് തോമസിന് മുന്നിൽ പൊതു സമൂഹത്തിന് അവമതിപ്പിന് ഇടയാക്കി യപ്രതിഷേധങ്ങൾക്ക് ഇട
കൊടുത്ത മേജർ ആർച്ച്ബിഷപ്പിൻ്റെയും, മെത്രാപ്പോലീ ത്തൻ വികാരിയുടെയും നീക്കങ്ങൾക്കെതിരെ ഇനിയെങ്കിലും സിനഡിലെ മറ്റ് മെത്രാൻമാർ അനങ്ങാപ്പാറ നയം വെടിഞ്ഞ് തിരുത്താൻ തയ്യാറാകണംഅൽമായ ശബ്ദം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts