Your Image Description Your Image Description

കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിന് പിന്നാലെ തുറന്ന മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സ്പിൽ വേയിലെ എല്ലാ ഷട്ടറുകളും അടച്ചു. ജലനിരപ്പ് 136 അടിയിലേക്ക് താഴ്ന്നതോടെയാണ് തമിഴ്നാടിന്റെ നടപടി.

ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയതോടെ കഴിഞ്ഞ ഞായറാഴ്ചയാണ് മുല്ലപ്പെരിയാർ അണക്കെട്ടന്റെ സ്പിൽ വേയിലെ ഷട്ടറുകൾ തുറന്നത്. 13 സ്പിൽവേ ഷട്ടറുകൾ 10 സെൻ്റീമീറ്റർ വീതമാണ് ആദ്യം ഉയർത്തിയിത്. സെക്കൻഡിൽ 175.50 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നുണ്ട്. വൈകുന്നേരത്തോടെ ഷട്ടറുകൾ 30 സെൻറീമീറ്റർ വീതം ഉയർത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts