Your Image Description Your Image Description

തിരുവനന്തപുരം: വൈസ് ചാൻസലർ പ്രവർത്തിക്കുന്നത് ഗവർണറുടെ കൂലിത്തല്ലുകാരനെപ്പോലെയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഇത്തരത്തിലുള്ള ഒരു ചട്ടമ്പിത്തരവും അംഗീകരിച്ചു കൊടുക്കാൻ പറ്റില്ലെന്നും ഇത് കേരളമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം ഗവർണറോട് രജിസ്ട്രാർ അനാദരവ് കാണിച്ചു എന്നാണ് ആരോപണം. യഥാർത്ഥത്തിൽ ഗവർണർ സർവകലാശാല ചട്ടങ്ങളോട് അനാദരവ് കാണിക്കുകയാണ് ഉണ്ടായത്. ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാൾ സ്ഥിരം നിയമലംഘകൻ ആകുന്നുവെന്ന് ആരെങ്കിലും വിമർശിച്ചാൽ തെറ്റ് പറയാനാവില്ല. ചട്ടലംഘനം നടത്തിയതിനാൽ പരിപാടി റദ്ദാക്കി എന്നറിഞ്ഞിട്ടും പരിപാടിയിൽ പങ്കെടുത്ത ഗവർണർ ഗുരുതര ചട്ടലംഘനമാണ് നടത്തിയിരിക്കുന്നതെന്ന് വി ശിവൻകുട്ടി പറഞ്ഞു.

ബിജെപി വിരുദ്ധ സർക്കാരുള്ള എല്ലാ സംസ്ഥാനങ്ങളിലേയും ഗവർണർമാർ ആർഎസ്എസിന്റേയും ബിജെപിയുടേയും ദേശീയ നേതാക്കളുടെ നിർദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. ഗവർണർമാർ സംസ്ഥാന ഭരണത്തെ വെല്ലുവിളിക്കുകയും അട്ടിമറിക്കുകയും അവരുടെ പാരലൽ ഭരണസംവിധാനം കൊണ്ടുവരികയും ചെയ്യുന്നത് ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് ഉണ്ടായതെന്ന് മന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Related Posts