Your Image Description Your Image Description

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ യുജീന് ജോസ് ചിറമ്മേല്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘സൂത്രവാക്യം’. സിനിമയുടെ റിലീസ് തീയതി മാറ്റി. ജൂലൈ 4 ന് തിയറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രമാണ് ഇപ്പോള്‍ പുതിയ തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റുകയാണെന്ന് നടന്‍ ഷൈന്‍ ടോം ചാക്കോ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിട്ടുണ്ട്. ജൂലൈ 11 ആണ് സിനിമയുടെ പുതിയ റിലീസ് തീയതി.

ശ്രീകാന്ത് കന്ദ്രഗുള നിര്‍മ്മിച്ച് കന്ദ്രഗുള ലാവണ്യ റാണി അവതരിപ്പിക്കുന്ന ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം വിന്‍സി അലോഷ്യസും ദീപക് പറമ്പോലുമാണ് ചിത്രത്തിലെ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി മലയാളത്തില്‍ ഒരുക്കുന്ന ആദ്യ ചിത്രമാണ് സൂത്രവാക്യം. ഇതിനോടകം മൂന്ന് ചിത്രങ്ങളും നാല് ഒടിടി വെബ് സിരീസുകളുമാണ് സിനിമാബണ്ടി നിര്‍മ്മിച്ചിട്ടുള്ളത്. സംവിധായകന്‍ യുജീന്‍ ജോസ് ചിറമ്മലിന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് പെന്‍ഡുലം എന്ന ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തുമായ റെജിന്‍ എസ് ബാബുവാണ്. ഛായാഗ്രഹണം ശ്രീരാം ചന്ദ്രശേഖരന്‍, സംഗീതം ജീന്‍ പി ജോണ്‍സന്‍, എഡിറ്റിംഗ് നിതീഷ് കെ ടി ആര്‍.

ചിത്രത്തില്‍ പൊലീസ് വേഷത്തിലാണ് ഷൈന്‍ ടോം ചാക്കോ എത്തുന്നത്. സൗണ്ട് ഡിസൈന്‍ പ്രശാന്ത് പി മേനോന്‍, ഫൈനല്‍ മിക്‌സിംഗ് സിനോയ് ജോസഫ്, പ്രൊഡക്ഷന്‍ ഡിസൈന്‍ അപ്പുണ്ണി സാജന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡി ഗിരീഷ് റെഡ്ഡി, അസ്സോസിയേറ്റ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സൗജന്യ വര്‍മ്മ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജോബ് ജോര്‍ജ്, വസ്ത്രാലങ്കാരം വിപിന്‍ ദാസ്, മേക്കപ്പ് റോണി വെള്ളത്തൂവല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അബ്രു സൈമണ്‍, മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് & പോസ്റ്റര്‍ റാബിറ്റ് ബോക്‌സ് ആഡ്സ്, പിആര്‍ഒ എ എസ് ദിനേശ്, ശബരി.

Leave a Reply

Your email address will not be published. Required fields are marked *

Related Posts