Your Image Description Your Image Description

അകലക്കുന്നം ഗ്രാമപഞ്ചായത്തിലെ മൂഴൂര്‍ ഗവണ്‍മെന്റ് ആയുര്‍വേദ ആശുപത്രിയുടെ ഐ.പി. ബ്ലോക്കിന്റെ പണി പൂര്‍ത്തിയായി. ജൂലൈ മൂന്നിന് ഉച്ചയ്ക്ക് മൂന്നുമണിക്ക് ആരോഗ്യം വനിത- ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും. അഡ്വ. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് ഒരു കോടി രൂപയും ജോസ് കെ. മാണി എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയാണ് പണി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

മൂന്നുനില കെട്ടിടത്തിലായുള്ള ഐ.പി. ബ്ലോക്കില്‍ 30 കട്ടിലുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചകര്‍മ്മ ചികിത്സ ഉള്‍പ്പടെയുള്ള കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങള്‍ ഐ.പി. ബ്ലോക്കില്‍ സജ്ജീകരിച്ചിട്ടുണ്ട്. സമ്മേളന ഉദ്ഘാടനം ജോസ് കെ. മാണി എം.പി നിര്‍വഹിക്കും. അഡ്വ. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി മുഖ്യപ്രഭാഷണം നടത്തും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയ്, അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായറുകുളം, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജാന്‍സി ബാബു, ശ്രീലത ജയന്‍, ജേക്കബ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാധാ വി. നായര്‍, ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, ജോബി ജോമി, പഞ്ചായത്ത് അംഗങ്ങളായ ജീനാ ജോയി, മാത്തുക്കുട്ടി ആന്റണി, സീമ പ്രകാശ്, സിജി സണ്ണി, ജോര്‍ജ് തോമസ്, ഷാന്റി ബാബു, കെ.കെ. രഘു, പഞ്ചായത്ത് സെക്രട്ടറി സജിത് മാത്യൂസ്, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ ബെന്നി വടക്കേടം, രാജശേഖരന്‍ നായര്‍, മുന്‍ സ്ഥിരംസമിതി അധ്യക്ഷ റ്റെസി രാജു, ജില്ലാ നിര്‍മിതി കേന്ദ്രം പ്രോജക്ട് എന്‍ജിനീയര്‍ ലൗലി റോസ് കെ. മാത്യു, ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.എസ്. പ്രിയ, ഡി.എം.ഒ. ഡോ. ജെറോം വി. കുര്യന്‍, നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം. ഡോ. ശരണ്യാ ഉണ്ണികൃഷ്ണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി വിശ്വന്‍, രാഷ്ട്രീയ പ്രതിനിധികളായ ടോമി മാത്യു ഈരൂരിക്കല്‍, അഡ്വ. ബിജു പറമ്പത്ത്, ജയ്‌മോന്‍ പുത്തന്‍പുരക്കല്‍, എം.എ. ബേബി, ജയകുമാര്‍ കാരയ്ക്കാട്ട്, വി. പി. ഫിലിപ്പ് എന്നിവര്‍ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts