Your Image Description Your Image Description

ആലപ്പുഴ: ആലപ്പുഴയിലെ ഓമനപ്പുഴയിൽ അച്ഛൻ ഇരുപത്തിയെട്ടുകാരിയായ മകളെ കൊലപ്പെടുത്തി. ഏയ്ഞ്ചൽ ജാസ്മിൻ എന്ന യുവതി ആണ് അച്ഛന്റെ ക്രൂരതയ്ക്കിരയായത്. പ്രതിയായ ജോസ് മോൻ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇയാൾ മകളെ തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവതി ആത്മഹത്യ ചെയ്താണ് എന്നാണ് ആദ്യം കരുതിയത്. എന്നാൽ വഴക്കിനെ തുടർന്ന് അച്ഛൻ ഏയ്ഞ്ചലിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. എന്നാൽ കൊലപ്പെടുത്താനുള്ള കാരണം എന്തെന്ന് വ്യക്തമായിട്ടില്ല.

പ്രതിയായ ജോസ് മോനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു.

ഭർത്താവുമായി പിണങ്ങിക്കഴിയുന്ന എയ്ഞ്ചലിനെ ചൊവ്വാഴ്ച രാത്രിയാണ് വീട്ടില്‍ അനക്കമറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. എന്നാൽ, ജീവൻ രക്ഷിക്കാനായില്ല. എയ്ഞ്ചൽ ആത്മഹത്യ ചെയ്തതായിരിക്കുമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ, കഴുത്തിലെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇക്കാര്യം ഡോക്ടര്‍മാരോട് സൂചിപ്പിക്കുകയും തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബന്ധുക്കളെ ഓരോരുത്തരെയായി ചോദ്യം ചെയ്യുന്നതിനിടെയാണ് ജോസ്‌മോന്‍ കൊലപാതകക്കുറ്റം ഏറ്റുപറഞ്ഞത്.

ഇതിനെ തുടർന്നാണ് അച്ഛൻ ജോസ് മോനെ പോലീസ് വിളിച്ചുവരുത്തുകയും ചോദ്യം ചെയ്യലിനുശേഷം കസ്റ്റഡിയിലെടുക്കുകയും ചെയ്ത്. വഴക്കിനെ തുടര്‍ന്നാണ് താൻ മകളെ കൊലപ്പെടുത്തിയതെന്ന് ജോസ് മോൻ പോലീസിനോട് സമ്മതിച്ചു. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts