Your Image Description Your Image Description

കോഴിക്കോട്: രാമനാട്ടുകര ബസ് സ്റ്റാന്‍റ് പരിസരത്ത് നടന്ന ഫറോക്ക് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെ അന്തര്‍ജില്ലാ മോഷ്ടാവ് പിടിയിലായി. എഴുപതോളം കേസുകളിലെ പ്രതിയായ തൃശൂർ ചാലക്കുടി കൊടശ്ശേരി സ്വദേശി ചേരിയേക്കര വീട്ടില്‍ ജെയ്‌സണ്‍ എന്ന സുനാമി ജെയ്‌സണ്‍ ആണ് അറസ്റ്റിലായത്. ഇയാൾ ഓടിച്ചിരുന്ന വാഹനത്തിന്റെ രേഖകൾ പരിശോധിച്ചപ്പോൾ തൃശൂർ കേച്ചിരിയില്‍ നിന്ന് മോഷണം പോയ വാഹനത്തിന്‍റെതാണെന്ന് തിരച്ചറിയുകയായിരുന്നു.

തുടർന്ന് ഇയാളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് തൃശൂർ, പാലക്കാട്, എറണാകുളം, മലപ്പുറം എന്നീ ജില്ലകളിൽ വിവിധ സ്റ്റേഷനുകളിലായി എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെ കണ്ടെത്തിയത്. മാത്രമല്ല തൃശൂർ ജില്ലയിൽ നിന്ന് കാപ്പ ചുമത്തി നാടുകടത്തിയ ആളാണ് ജെയ്‌സണ്‍ എന്നും പോലീസ് കണ്ടെത്തി. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഫറോക്ക് ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്‌ഐ പിസി സുജിത്ത്, എഎസ്‌ഐ അരുണ്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയതും പ്രതിയെ പിടികൂടിയതും.

Leave a Reply

Your email address will not be published. Required fields are marked *

Related Posts