Your Image Description Your Image Description

തിരുവല്ല: ഒരു നൂറ്റാണ്ടായി ലോകമെമ്പാടും പടർന്നു പന്തലിച്ചുകൊണ്ടിരിക്കുന്ന പെന്തക്കോസ് സഭ പരിശുദ്ധാത്മാവിന്റെ ശക്തിയും, ദൈവത്തിൻ്റെ കൃപയും, നിറയപ്പെട്ട ദൈവിക ശുശ്രൂ ഷകരാൽ സഭ വളർച്ചയുടെ പാതയിലാണ്. പ്രതിസന്ധികളെയും പ്രതികൂലങ്ങളെയും പ്രാർത്ഥനയിലൂടെയാണ് സഭ എക്കാലവും അതിജീവിച്ചിട്ടുണ്ട്. രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനോ, രാഷ്ട്രീയ പാർട്ടികളുടെ ഇടയിൽ താങ്കളുടെ ശക്തി തെളിയിക്കാനോ സഭാ നേതാക്കളോ വിശ്വാസികളോ ഇന്ന് വരെ ശ്രമിച്ചിട്ടില്ല. ഈയിടെയായി ചില കടലാസ് സംഘടനകൾ പെന്തക്കോസ് കൗൺസിൽ ഓഫ് ഇന്ത്യ (പി.സി.ഐ ) എന്ന പേരിൽ സഭാ ജനങ്ങളെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നതും രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നതും സഭാ ജനങ്ങള്‍ വേദനയോടെയാണ് കാണുന്നത് . ഇവരുടെ ലക്ഷ്യം പബ്ലിസിറ്റിയും, സഭയുടെ പേരിൽ ഫണ്ട് പിരിവുമാണ്. രാഷ്ട്രീയ വിലപേശൽ നടത്തി കാശ് തട്ടുവാൻ ശ്രമിക്കുന്ന ഇത്തരം സംഘടനകളെ കേരളത്തിലെ പെന്തക്കോസ് സഭാജനം ഒറ്റക്കെട്ടായി എതിർക്കണമെന്നും, തള്ളിക്കളയണമെന്നും, കൗൺസിൽ ഓഫ് പെന്തക്കോസ് ചർച്ചസ് ഇൻ ഇന്ത്യയുടെ ദേശീയ കൗൺസിൽ ആവശ്യപ്പെട്ടു, ദേശീയ ജനറൽ സെക്രട്ടറി പാസ്റ്റർ തോമസ്കുട്ടി പുന്നൂസിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം കൗൺസിൽ ദേശീയ അധ്യക്ഷൻ ഡോ: പാസ്റ്റർ എ എം വർഗീസ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേർന്ന കൗൺസിൽ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts