Your Image Description Your Image Description

ഒമാനിൽ വ്യക്തിഗത ആദായ നികുതി നൽകേണ്ട വിഭാഗങ്ങളുടെ വിവരങ്ങൾ പ്രഖ്യാപിച്ചു. 11 വിഭാഗങ്ങളാണ് നികുതിക്കു വിധേയമാകുന്നത്. 42,000 ഒമാനി റിയാലാണ്(93 ലക്ഷം രൂപ) ആദായ നികുതി പരിധി. ഇതിലേറെ വരുമാനമുള്ളവരാണ് നികുതി നൽകേണ്ടത്. 2028 ജനുവരിയിലാണ് നികുതി പ്രാബല്യത്തിൽ വരിക. വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ഭവന വായ്പ, ചില സംഭാവനകൾ എന്നീ ചെലവുകൾക്ക് പ്രത്യേക ഇളവുകളും കിഴിവുകളും ലഭിക്കും..

നികുതി നൽകേണ്ട വിഭാഗങ്ങൾ :

∙ മാസ ശമ്പളക്കാർ – അ‌ടിസ്ഥാന ശമ്പളം, അലവൻസുകൾ, ബോണസ്, മറ്റു ആനുകൂല്യങ്ങൾ എന്നിവ ആദായ നികുതിയുടെ പരിധിയിൽ വരും. എന്നാൽ, പെൻഷൻ തുക ഒഴിവാക്കി.

∙ സ്വയം തൊഴിൽ – ഫ്രീലാൻസ് അല്ലെങ്കിൽ സ്വതന്ത്ര ജോലിയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം. ഇവയുമായി ബന്ധപ്പെട്ട ചെലവുകൾക്ക് 15 ശതമാനം ഇളവുണ്ടാകും.

∙ പാട്ടത്തിനെടുക്കൽ – റിയൽ എസ്റ്റേറ്റ്, ഉപകരണങ്ങൾ അല്ലെങ്കിൽ മറ്റു ആസ്തികൾ വാടകയ്ക്ക് നൽകുന്നതിലൂടെയുള്ള വരുമാനത്തിന് നികുതി ബാധകം.

∙ റോയൽറ്റി – ബൗദ്ധിക സ്വത്ത്, ടെക്‌നിക്കൽ ഉപകരണങ്ങൾ, വ്യാവസായിക ഉപകരണങ്ങൾ എന്നിവയിലൂടെയുള്ള വരുമാനം.

∙ പലിശ – ബാങ്ക് നിക്ഷേപം, സേവിങ്സ് അക്കൗണ്ടുകൾ, നിക്ഷേപ സർട്ടിഫിക്കറ്റുകൾ എന്നിവയിൽ നിന്നുള്ള വരുമാനത്തിന് നികുതി നൽകണം.

Leave a Reply

Your email address will not be published. Required fields are marked *

Related Posts