Your Image Description Your Image Description

ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ മൈതാനത്ത് പൊളിഞ്ഞുകിടന്ന മതിൽ പണിയുന്നതിന് നഗരസഭ തുക അനുവദിച്ചു. മതിൽ പണിതുയർത്തുകയുംചെയ്തു.

പണിയെല്ലാം പൂർത്തിയായപ്പോഴാണ് നിർമിക്കേണ്ട മതിലിനു പകരം പഴയ മറ്റൊരു മതിൽ പൊളിച്ചാണ് പണി പൂർത്തിയാക്കിയതെന്നറിഞ്ഞത്‌.എസ്റ്റിമേറ്റ് എടുക്കുന്ന സമയത്ത് നഗരസഭാംഗമോ പി.ടി.എ. ഭാരവാഹികളോ സ്‌കൂൾ അധികൃതരോ സ്ഥലത്തെത്തിയിരുന്നില്ല.

ഇതാണ് തകർന്നടിഞ്ഞ മതിലിന് പകരം മറ്റൊരു മതിലിന്റെ എസ്റ്റിമേറ്റെടുക്കുന്ന അവസ്ഥയുണ്ടായത്.

രണ്ടു ദിവസങ്ങൾക്കുമുമ്പാണ് ചങ്ങനാശ്ശേരി ഗവ.ഹയർസെക്കൻഡറി സ്‌കൂളും ഹൈസ്‌കൂളും വേർതിരിക്കുന്ന ബലമുള്ള മതിൽ പൊളിച്ചുപണിതത്. സ്‌കൂൾ അധികൃതരുമായോ പി.ടി.എ. ഭാരവാഹികളുമായോ ആലോചിക്കാതെയായിരുന്നു നിർമാണംമതിൽ പൊളിച്ചുകിട്ടിയ ഇഷ്ടികയും മറ്റും ഇവിടെനിന്ന് കടത്തുകയും ചെയ്തു. മതിൽ പൂർത്തിയായതിനു ശേഷമാണ് നഗരസഭാധികൃതരും മതിൽപണിതവരും നിർമിക്കേണ്ടിയിരുന്ന മതിലല്ല പണിതതെന്ന കാര്യം തിരിച്ചറിയുന്നത്.

യഥാർഥത്തിൽ പുനർനിർമിക്കേണ്ടിയിരുന്നത് സ്‌കൂളിന്റെ മൈതാനത്തിന് സമീപമുള്ള മതിലായിരുന്നു. ഈ ഭാഗം തകർന്നുകിടക്കാൻ തുടങ്ങിയിട്ട് കുറെയായി.

സ്‌കൂളിലെ മൈതാനത്തിന്റെ മറ്റുവശങ്ങളിലെ മതിലും തകർന്നു കിടക്കുകയായണ്.

ഇവ പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് പി.ടി.എ. ഭാരവാഹികൾ നിരവധിതവണ നഗരസഭാധികൃതർക്ക് പരാതിനൽകിയിരുന്നു. ഇതിനുപകരമാണ് ഒരുകുഴപ്പവുമില്ലാത്ത മതിൽ പൊളിച്ചുപണിതിരിക്കുന്നത്.

എസ്റ്റിമേറ്റ് അനുസരിച്ചുള്ള പണികളാണ് നടന്നിട്ടുള്ളത്

നഗരസഭയിൽനിന്നു എസ്റ്റിമേറ്റ് എടുത്തതനുസരിച്ചുള്ള മതിലാണ് ഇപ്പോൾ പണിതിരിക്കുന്നത്. പൊളിഞ്ഞ മതിലിനെക്കുറിച്ചുള്ള കാര്യങ്ങൾ കത്തിൽ സൂചിപ്പിച്ചിരുന്നില്ല. സ്‌കൂൾ അധികൃതർ കത്ത് നൽകുന്നതിനനുസരിച്ച് പുതിയ എസ്റ്റിമേറ്റ് എടുത്ത് മൈതാനത്തെ പൊളിഞ്ഞ മതിലും പുനർ നിർമിക്കുവാൻ നടപടിയെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *