Your Image Description Your Image Description

പേവിഷബാധയ്‌ക്കെതിര സ്‌കൂൾ വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരമുള്ള പ്രത്യേക അസംബ്ലി ജില്ലയിൽ നടന്നു. ആലപ്പുഴ സെന്റ് ജോസഫ്‌സ് എൽ.പി. സ്‌കൂളിൽ നടന്ന ഉദ്ഘാടനം വനിത-ശിശു ആശുപത്രിയിലെ സൂപ്രണ്ട് ഡോ. ദീപ്തി കെ കെ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ജില്ല എജ്യൂക്കേഷൻ മീഡിയ ഓഫീസർ ഡോ. ചിത്ര ഐ ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിദ്യാർത്ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പേവിഷബാധയ്‌ക്കെതിരെ കാർട്ടൂൺ വീഡിയൊ പ്രദർശനവും, ബോധവത്ക്കരണ ടൈംടേബിൾ കാർഡ്, നെയിംസ്ലിപ് എന്നിവയുടെ പ്രകാശനവും പരിപാടിയുടെ ഭാഗമായി നടന്നു. ഡോ. സേതുനാഥ് ആർ, ജയ സുരേന്ദ്രൻ, വിനോദ് എൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ എണ്ണൂറിലധികം വിദ്യാലയങ്ങളിൽ അസംബ്ലി നടന്നു.

Leave a Reply

Your email address will not be published. Required fields are marked *

Related Posts