Your Image Description Your Image Description

പുനലൂർ : സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമോതി പുനലൂർ തൂക്കുപാലത്തിൽ ക്രിസ്മസ് അപ്പൂപ്പന്മാർ നിരന്നു.

നന്മയുടെയും ത്യാഗത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ക്രിസ്മസ് കാലത്തിന് തുടക്കംകുറിച്ച് പുനലൂർ സെന്റ് ഗൊരേറ്റി എച്ച്.എസ്.എസ്. സംഘടിപ്പിച്ച സാന്റാ കാർണിവലിന്റെ ഭാഗമായിരുന്നു ഇത്. വിദ്യാർഥികളാണ് സാന്റാ വേഷത്തിൽ അണിനിരന്നത്. പാലത്തിൽ നിറഞ്ഞ ക്രിസ്മസ് അപ്പൂപ്പന്മാരെ കണ്ട് കാണികളും കൗതുകത്തോടെ ഒത്തുകൂടി.കാർണിവലിന്റെ ഉദ്ഘാടനം തൂക്കുപാലത്തിൽ നഗരസഭാ ഉപാധ്യക്ഷൻ ഡി.ദിനേശൻ നിർവഹിച്ചു. ഫോട്ടോഗ്രാഫറും നടനുമായ അരുൺ പുനലൂർ ക്രിസ്മസ് സന്ദേശം നൽകി.

തുടർന്ന് പോസ്റ്റ് ഓഫീസ് ജങ്ഷൻ വഴി കാർണിവൽ സെന്റ് ഗൊരേറ്റി സ്കൂളിലേക്കെത്തി.

പ്രഥമാധ്യാപിക ടി.പുഷ്പമ്മ, ഡെപ്യൂട്ടി എച്ച്.എം. സുജാ വർഗീസ്, പി.ടി.എ. പ്രസിഡന്റ് അജി ആന്റണി, എം.പി.ടി.എ. പ്രസിഡന്റ് സീമാ ജെയിംസ് തുടങ്ങിയവർ നേതൃത്വംനൽകി. പോയവർഷവും സ്കൂൾ തൂക്കുപാലത്തിൽ ക്രിസ്മസ് അപ്പൂപ്പന്മാരെ അണിനിരത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *