Your Image Description Your Image Description

ഇസ്ലമാബാദ്‌ : പാകിസ്ഥാനിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും 16 കുട്ടികൾ ഉൾപ്പെടെ 32 പേർ മരിച്ചു. കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലും മഴക്കെടുതിയിലും 19 പേർ മരിച്ചതായി ദുരന്ത നിവാരണ അതോറിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മരിച്ചവരിൽ 13 പേർ വടക്കുപടിഞ്ഞാറൻ സ്വാത് താഴ്‌വരയിൽ നിന്നുള്ളവരാണ്‌. കനത്ത മഴയിൽ മതിലുകളും മേൽക്കൂരകളും തകർന്നുവീണാണ് കുട്ടികളടക്കം എട്ട് പേർ മരിച്ചത്.

ഖൈബർ പഖ്തുൻഖ്വയിൽ വെള്ളപ്പൊക്കത്തിൽ 56 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. അതിൽ ആറ്‌ വീടുകൾ പൂർണമായും തകർന്നതായി ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.ചൊവ്വാഴ്ച വരെ കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *