Your Image Description Your Image Description

മോഹന്‍ലാലും സംഗീത് പ്രതാപും ഒന്നിച്ചെത്തുന്ന ചിത്രമാണ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’. ഇപ്പോഴിതാ മോഹന്‍ലാലുമായുള്ള ചില ചിത്രങ്ങള്‍ പങ്കുവെക്കുകയാണ് യുവനടനായ സംഗീത്. കാണുന്ന പ്രേക്ഷകരില്‍ സന്തോഷം നിറക്കുന്ന ഫോട്ടോസാണ് സംഗീത് പുറത്തുവിട്ടത്. ചിരിച്ചുകളിച്ച് നില്‍ക്കുന്ന മോഹന്‍ലാലിനെയും സംഗീതിനെയുമാണ് ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്.

താന്‍ കണ്ട് വളര്‍ന്ന ഇതിഹാസം തന്നെയാണോ ഇതെന്ന് പലപ്പോഴും ചിന്തിച്ചുപോയിട്ടുണ്ടെന്നായിരുന്നു സംഗീത് പോസ്റ്റിന് ക്യാപ്ഷനിട്ടത്. ‘ഞാന്‍ കണ്ടുവളര്‍ന്ന ഇതിഹാസ തുല്യനായ മനുഷ്യന്‍ തന്നെയാണോ ഇതെന്ന് ഞാന്‍ ചിന്തിച്ച് നിന്നുപോയ ഒരുപാട് നിമിഷങ്ങളുണ്ടായിട്ടുണ്ട്. വര്‍ഷങ്ങളായിട്ട് എനിക്കറിയാവുന്ന സുഹൃത്തല്ലേ ഇതെന്നും എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ഫോട്ടോസാണ് ഇത്. എല്ലാ ആനന്ദ നിമിഷങ്ങള്‍ക്കും നന്ദി ലാലേട്ടാ,’ സംഗീത് കുറിച്ചു.

മോഹന്‍ലാലും സംഗീത് പ്രതാപും തമ്മിലുള്ള ഹ്യൂമര്‍ മികച്ച രീതിയില്‍ വര്‍ക്കായിട്ടുണ്ടെന്നാണ് സത്യന്‍ അന്തിക്കാടിന്റെ വാക്കുകള്‍. ഓണത്തിന് എല്ലാവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കുന്ന ഒരു ചിത്രമായിരിക്കും ഹൃദയപൂര്‍വമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂര്‍വ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖില്‍ സത്യനാണ്.

Leave a Reply

Your email address will not be published. Required fields are marked *