Your Image Description Your Image Description

തിരുവനന്തപുരം : വായനാപക്ഷാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ ഹൈ സ്‌കൂള്‍, ഹയര്‍സെക്കന്റഡറി വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്കായാണ് ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. ജൂലൈ നാലിന് (04.07.2025) കുടപ്പനക്കുന്ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മണിമുതല്‍ മത്സരം ആരംഭിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന സാക്ഷ്യപത്രം സഹിതം ഹാജരാകേണ്ടതാണ്

ഒരു സ്‌കൂളിനെ പ്രതിനിധീകരിച്ച് പരമാവധി രണ്ടു ടീമുകള്‍ക്ക് പങ്കെടുക്കാനാകും. ഒരു ടീമില്‍ രണ്ടുപേരാണ് ഉണ്ടാകേണ്ടത്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2731300

Leave a Reply

Your email address will not be published. Required fields are marked *