Your Image Description Your Image Description

സംസ്ഥാനത്തിൻ്റെ പുതിയ പൊലിസ് മേധാവി സ്ഥാനത്തേക്ക് മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കി. ഇന്ന് ചേർന്ന യുപിഎസ്‌സി യോഗത്തിലാണ് സംസ്ഥാന സർക്കാർ നിർദ്ദേശിച്ച നാല് പേരിൽ നിന്ന് ആദ്യ മൂന്ന് പേരുകാരുടെ ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. നിതിൻ അഗർവാൾ, റാവഡ ചന്ദ്രശേഖർ, യോഗേഷ് ഗുപ്ത എന്നിവരാണ് ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചത്.

നാല് ഡിജിപി മാരെയാണ് പരിഗണിച്ചത്. ആദ്യ മൂന്നു പേരുകാർക്കും എതിരെ യാതൊരു പരാതികളും നിലവിലില്ല എന്നത് ഗുണമായി. പട്ടികയിൽ നാലാമനായിരുന്ന മലയാളി മനോജ് എബ്രഹാമിൻ്റെ പേര് യുപിഎസ്‌സി പരിഗണിച്ചില്ല. ആദ്യ മൂന്ന് പേരുകാരെ പരിഗണിച്ചതോടെയാണ് മനോജ് എബ്രഹാമിനെ ഒഴിവാക്കിയത്
[26/06, 3:17 pm] Anjali 140(2): 9-ാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവം…സ്കൂൾ മാനേജ്മെൻ്റ് പറയുന്നത്….

നാട്ടുകൽ ചോളോട് ഒൻപതാം ക്ലാസുകാരി തൂങ്ങി മരിച്ച സംഭവത്തിൽ സ്കൂൾ മാനേജ്മെൻ്റ് വീഴ്ച്ച ഏറ്റുപറഞ്ഞ് . പുറത്താക്കിയ പ്രിൻസിപ്പാളിന് പകരം ആക്ടിങ്ങ് പ്രിൻസിപ്പാളായി വൈസ് പ്രിൻസിപ്പാളായി നിയമിക്കും. സ്കൂളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ ആരംഭിക്കും. പുതിയ പിടിഎ ഭാരവാഹികളെ തെരഞ്ഞെടുക്കും. കുട്ടികൾക്കായി പുതിയ കൗൺസിലറെ നിയമിക്കുകയും ചെയ്യും. അധ്യാപകർക്കും കൗൺസിലിങ്ങ് നൽകും. രക്ഷിതാക്കളുടെ പരാതി കേൾക്കുമെന്നും സ്കൂൾ മാനേജമെന്റ്.

സംഭവത്തിൽ പാലക്കാട് ശ്രീകൃഷ്ണപുരം സെൻ്റ് ഡൊമിനിക് കോൺവെൻ്റ് സ്കൂളിലേക്ക് നടത്തിയ എസ് എഫ് ഐ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. എസ് എഫ് ഐ പ്രവർത്തകർ സ്കൂളിലേക്ക് തള്ളിക്കയറാൻ ശ്രമം നടത്തിയിരുന്നു. ഇതെത്തുടർന്നാണ് എസ് എഫ് ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *