Your Image Description Your Image Description

ബാലാകോട്ട് വ്യോമാക്രമണത്തിൽ ഇന്ത്യൻ വിം​ഗ് കമാൻഡർ അഭിനന്ദൻ വർധമാനെ പിടികൂടിയ പാക് മേജർ മോയിസ് അബ്ബാസ് ഷാ താലിബാൻ ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഖൈബർ പഖ്തൂൺഖ്വ മേഖലയിൽ നടന്ന ഏറ്റുമുട്ടലിലാണ് അബ്ബാസ് ഷാ കൊല്ലപ്പെട്ടത്. തൊഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഭീകരരുമായായിരുന്നു ഏറ്റുമുട്ടൽ.രഹസ്യാന്വേഷണ വിഭാ​ഗം ഉദ്യോ​ഗസ്ഥർ നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് ഏറ്റുമുട്ടൽ നടന്നത്. 11 തീവ്രവാദികള്‍ കൊല്ലപ്പെട്ട ആക്രമണത്തില്‍ രണ്ട് പാക് സൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സൈന്യം ചൊവ്വാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

2019-ല്‍ ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് വിമാനങ്ങള്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കാതെ തടഞ്ഞത് അഭിനന്ദന്‍ ഉള്‍പ്പെടെയുള്ള വ്യോമസേനാ സംഘമാണ്. ഇതിനിടെ മിഗ് വിമാനം തകര്‍ന്നാണ് അഭിനന്ദന്‍ പാക് സൈന്യത്തിന്റെ പിടിയിലകപ്പെട്ടത്. ദിവസങ്ങൾക്ക് ശേഷം അഭിനന്ദനെ പാകിസ്താന്‍ ഇന്ത്യക്ക് കൈമാറിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *