Your Image Description Your Image Description

ഇറാനെതിരെ ഇസ്രയേൽ നേടിയത് ചരിത്രജയമെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.ആക്രമണത്തിലും പ്രതിരോധത്തിലും ഒപ്പം നിന്ന അമേരിക്കയ്ക്ക് നെതന്യാഹു നന്ദി അറിയിച്ചു. ഇറാനെതിരെ നേടിയ വിജയം തലമുറകളോളം നിലനിൽക്കുമെന്ന് ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണി ഉണ്ടായ നിർണായക ഘട്ടത്തിൽ നമ്മൾ ഒരു സിംഹത്തെ പോലെ ഉയർന്നെണീറ്റു. നമ്മുടെ ഗർജ്ജനം ടെഹ്റാനെ പിടിച്ചു കുലുക്കി. വൈറ്റ്ഹൗസിൽ ഇതുവരെ, ട്രംപിനോളം നല്ലൊരു സുഹൃത്ത് തനിക്ക് വേറെ ഉണ്ടായിട്ടില്ല. ഇറാന്റെ ആണവ ഭീഷണിയെ ഇല്ലാതാക്കാൻ ഒപ്പം നിന്ന സുഹൃത്ത് ട്രംപിനും അമേരിക്കയ്ക്കും നന്ദിയെന്ന് നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *