Your Image Description Your Image Description

ഭരണഘടനാനിർമ്മാണസഭാ ചർച്ചകളുടെ മലയാള പരിഭാഷയുടെ ആദ്യ വാല്യത്തിന്റെ പ്രകാശനം നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. ചടങ്ങിൽ സ്പീക്കർ എ. എൻ. ഷംസീർ അധ്യക്ഷത വഹിച്ചു. രാവിലെ നിയമസഭാവളപ്പിലെ ദേശീയ നേതാക്കളുടെ പ്രതിമകളിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച പരിപാടിയുടെ ഭാഗമായി നിയമസഭാ മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ നിയമസഭാങ്കണത്തിൽ സംഘടിപ്പിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണവും ഭരണഘടനാനിർമ്മാണ പ്രവർത്തനങ്ങളും സംബന്ധിച്ച പ്രദർശനത്തിന്റെ ഉദ്ഘാടനം സ്പീക്കർ നിർവഹിച്ചു. തുടർന്ന് മുൻനിയമസഭാ സാമാജികർ, മുൻ സെക്രട്ടറിമാർ, മുൻ ജീവനക്കാർ, പത്രപ്രവർത്തകർ എന്നിവർ പങ്കെടുത്ത ‘പെയ്തിറങ്ങുന്ന ഓർമ്മകൾ’ എന്ന സ്‌നേഹകൂട്ടായ്മയും, ഉച്ചയ്ക്കു ശേഷം ‘Constitutional Federalism-Emerging Challenges and Responses’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *