Your Image Description Your Image Description

അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിന്റെ ഭാഗമായി ‘മയക്കുമരുന്നിനെതിരെ കായികം’ എന്ന സന്ദേശമുയര്‍ത്തി ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒളിമ്പിക് റണ്‍ സംഘടിപ്പിച്ചു. കെ.പി മോഹനന്‍ എം.എല്‍.എ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി എന്നിവര്‍ സംയുക്തമായി ഒളിമ്പിക് റണ്‍ ഫ്ളാഗ് ഓഫ് ചെയ്തു. മുനിസിപ്പല്‍ ജവഹര്‍‌സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച ഒളിമ്പിക് റണ്‍ കണ്ണൂര്‍ നഗരം ചുറ്റി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ത്തന്നെ സമാപിച്ചു. മയക്കുമരുന്നിനെതിരായ സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ 22 വരെ ജില്ലയിലെ വിവിധ സര്‍ക്കാര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സാമൂഹ്യ സാംസ്‌കാരിക സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെ ഷട്ടില്‍, ബാസ്‌കറ്റ്ബോള്‍, വോളിബോള്‍, ഫുട്ബോള്‍, ജൂഡോ, സൈക്ലിങ്ങ്്, കരാട്ടെ, കബഡി, റൈഫിള്‍ തുടങ്ങിയ കായിക മത്സരങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു. കാനന്നൂര്‍ സൈക്ലിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സൈക്കിള്‍ റൈഡും ജില്ലാതലത്തില്‍ ചിത്ര രചന, പ്രസംഗ മത്സരം എന്നിവയും ഒളിമ്പിക് റണ്ണിന്റെ ഭാഗമായി നടന്നു. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.കെ പവിത്രന്‍ മാസ്റ്റര്‍, സെക്രട്ടറി സി പ്രദീപ്, ഒളിംപിക് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ഡോ. ബാബു പന്നേരി, പ്രസിഡന്റ് ഡോ. പി.കെ ജഗന്നാഥന്‍, ട്രഷറര്‍ ശബിന്‍ കുമാര്‍, കാനന്നൂര്‍ സൈക്ലിങ് ക്ലബ് പ്രസിഡന്റ് ഷാഹിന്‍ പള്ളിക്കണ്ടി, കെ അഞ്ജന, വിവിധ അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *