Your Image Description Your Image Description

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേക്ക്.വോട്ടെണ്ണൽ പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് മുന്നേറ്റം തുടരുകയാണ്. പോസ്റ്റൽ വോട്ട് എണ്ണിത്തുടങ്ങുമ്പോൾ തന്നെ മുന്നിട്ട് നിന്ന ആര്യാടൻ ഷൗക്കത്ത് പത്ത് റൗണ്ട് പൂർത്തിയാകുമ്പോൾ 7000 ത്തിലധികം വോട്ടിന് മുന്നിലാണ്. അതേസമയം, ഒമ്പതാം റൗണ്ടിൽ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് 207 വോട്ടിന്‍റെ ലീഡ് ലഭിച്ചു. വോട്ടെണ്ണിത്തുടങ്ങിയതിന് ശേഷം ഈ റൗണ്ടിൽ മാത്രമാണ് സ്വരാജ് ലീഡുയര്‍ത്തിയത്.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് കാരണമായ പി.വി അൻവറിന് ലഭിച്ച വോട്ടുകള്‍ 10,000 കടന്നു.പത്താം റൗണ്ട് പൂര്‍ത്തിയാകുന്ന സമയത്താണ് അന്‍വര്‍ വ്യക്തമായ രാഷ്ട്രീയമേല്‍ക്കൈ നേടിയത്. വഴിക്കടവിലടക്കം മേധാവിത്തം കാണിക്കാനും അൻവറിന് സാധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *