Your Image Description Your Image Description

തിരുവനന്തപുരം: ബ്രിട്ടീഷ് യുദ്ധവിമാനമായ F-35B യുടെ അറ്റകുറ്റപ്പണിക്കായി ബ്രിട്ടനില്‍ നിന്ന് 40 അംഗ വിദഗ്ധ സംഘം എത്തും. ഇന്ത്യൻ നാവികസേനയുമായി സംയുക്ത അഭ്യാസം പൂർത്തിയാക്കിയ യുകെയുടെ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് കാരിയർ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന വിമാനമാണ് ഇന്ധനം തീർന്നതിനെ തുടർന്ന് തിരുവനന്തപുരത്ത് അടിയന്തിരമായി ഇറക്കിയത്.

വിദഗ്ധ എഞ്ചിനീയര്‍മാരുടെ സംഘമാണ് അറ്റക്കുറ്റപ്പണിക്കായി ബ്രിട്ടണില്‍ നിന്നും എത്തുക എന്നാണ് റിപ്പോര്‍ട്ട്. പ്രത്യേക വിമാനത്തില്‍ എത്തുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും മറ്റ് നടപടികള്‍ ആരംഭിക്കുന്നത്. ജൂണ്‍ 14 നാണ് വിമാനം തിരുവനന്തപുരത്ത് ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *