Your Image Description Your Image Description

സിംഗപ്പൂർ എയർലൈൻസിനെതിരെ വിമർശനവുമായി യു.എസ് വനിത ഡോക്ടർ. കടൽവിഭങ്ങൾ തനിക്ക് അലർജിയുണ്ടാക്കുമെന്ന് അറിയിച്ചിട്ടും സിംഗപ്പൂർ എയർലൈൻസിലെ ജീവനക്കാരി തനിക്ക് ചെമ്മീനുള്ള ഭക്ഷണം നൽകിയെന്നും ഇത് ഗുരുതര അലർജിയുണ്ടാക്കിയെന്നുമാണ് വനിത ഡോക്ടറായ ഡോറീൻ ബെനാറിയുടെ പരാതി.

ജർമ്മനയിൽ നിന്നും ന്യൂയോർക്കിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. വിമാനത്തിൽ കയറിയപ്പോൾ തന്നെ കടൽവിഭവങ്ങൾ തനിക്ക് അലർജിയുണ്ടാക്കുമെന്ന് കാബിൻ ക്രൂവിനോട് പറഞ്ഞിരുന്നു.എന്നാൽ, ചെമ്മീനുള്ള ഭക്ഷണമാണ് അവർ തനിക്ക് നൽകിയത്. കഴിച്ചതിന് ശേഷമാണ് ഇത് മനസിലായത്. ഉടൻ തന്നെ കാബിൻ ക്രൂ അംഗങ്ങളോട് പരാതിപ്പെടുകയും തെറ്റ് മനസിലാക്കി അവർ ക്ഷമ ചോദിക്കുകയും ചെയ്തു. എന്നാൽ, വൈകാതെ തന്നെ തനിക്ക് അലർജിയുടെ അസ്വസ്ഥതകൾ തുടങ്ങിയെന്നും രോഗാവസ്ഥ രൂക്ഷമായപ്പോൾ വിമാനത്തിന് പാരീസിൽ അടിയന്തര ലാൻഡിങ് വേണ്ടിവന്നുവെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *