Your Image Description Your Image Description

മഞ്ഞപ്ര ;അന്താരാഷ്ട്ര യോഗാ ദിനം മഞ്ഞ പ്ര ഹിൽമി വനിത യോഗ സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് യോഗാ ദിനാചരണം സംഘടിപ്പിച്ചത്.മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് മുൻ മെമ്പറും യോഗ ചാര്യ ഷിജി വർഗീസ് യോഗ ദിന സന്ദേശം നൽകി .സ്ത്രീകളുടെ ശാരീരികവും മാനസികവും ആരോഗ്യവും ആത്മീയവുമായ പുരോഗതിയാണ് ഈ യോഗ കൂട്ടായ്മ ലക്ഷ്യമിടുന്നത്.

സർവ്വീസിൽ നിന്ന് വിരമിച്ചവർ, വീട്ടമ്മർ തുടങ്ങിയവരാണ് കൂട്ടായ്മയിലെ അംഗങ്ങൾ. നാല് വർഷമായി ഈ യോഗകൂട്ടായ്മ പ്രവർത്തിച്ച് വരുന്നു.12 വയസു മുതൽ 75 വയസ് വരെ പ്രായമുള്ള കുട്ടികളും സ്ത്രീകളും ഈ കൂട്ടായ്മയിൽ ഉണ്ട്.മഞ്ഞപ്ര എൻ എസ് എസ് കരയോഗം ഹാളിലാണ് കൂട്ടായ്മ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *