Your Image Description Your Image Description

ബിഹാറിൽ ഈ വർഷം അവസാനം വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പിന് മുന്നോടിയായി സാമൂഹിക സുരക്ഷാ പെൻഷൻ ഒറ്റയടിക്ക് കൂട്ടി നിതീഷ് കുമാർ. 400 രൂപയിൽ നിന്ന് 1100 രൂപയായാണ് ക്ഷേമപെൻഷൻ ഉയർത്തിയത്. ജൂലായ് മുതല്‍ തീരുമാനം പ്രാബല്യത്തില്‍വരും. 1.09 കോടി പേര്‍ ബിഹാറില്‍ ക്ഷേമ പെന്‍ഷനില്‍ ഗുണഭോക്താക്കളാണെന്നാണ് വിവരം.

‘സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതി പ്രകാരം എല്ലാ വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിധവകള്‍ക്കും ഇനിമുതല്‍ പ്രതിമാസം 400 രൂപയ്ക്ക് പകരം 1100 രൂപ പെന്‍ഷനായി ലഭിക്കുമെന്ന് സന്തോഷപൂര്‍വ്വം അറിയിക്കുന്നു. എല്ലാ ഗുണഭോക്താക്കള്‍ക്കും ജൂലായ് മാസംമുതല്‍ വര്‍ദ്ധിപ്പിച്ച നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും. എല്ലാ ഗുണഭോക്താക്കളുടെയും അക്കൗണ്ടിലേക്ക് ഈ തുക മാസം 10-ാം തീയതി ലഭിക്കുന്നത് ഉറപ്പാക്കും. ഇത് 1,09,69,255 ഗുണഭോക്താക്കള്‍ക്ക് വളരെയധികം സഹായകമാകും’, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എക്‌സിലൂടെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *