Your Image Description Your Image Description

ഇറാൻ -ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ സ്വന്തം പൗരൻമാരെ അവിടെനിന്ന് സുരക്ഷിതമായി ഒഴിപ്പിക്കുന്നതിൽ വെല്ലുവിളി നേരിട്ട് യു.എസ്. ഇസ്രായേലിന്റെ ആക്രമണത്തിനു പിന്നാലെ നൂറുകണക്കിന് അമേരിക്കൻ പൗരന്മാർ സ്വന്തം നിലയിൽ കരമാർഗങ്ങളിലൂടെ ഇറാനിൽ നിന്ന് പുറത്തുകടന്നു.ഇസ്രായേലിൽനിന്ന് തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള സാധ്യതകൾ യു.എസ് ഭരണകൂടം നോക്കുന്നുണ്ടെങ്കിലും ഇറാനിലെ അമേരിക്കക്കാരെ സഹായിക്കാൻ അവർക്ക് നിലവിൽ ഒരു മാർഗവുമില്ല. ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ബന്ധങ്ങളൊന്നുമില്ലാത്തതാണ് വലിയ വെല്ലുവിളിയാവുന്നത്.

യു.എസ് പൗരന്മാരെ ഒഴിപ്പിക്കുന്നതിനുള്ള വ്യത്യസ്ത വഴികൾ ഭരണകൂടം പരിശോധിക്കുന്നുണ്ടെന്ന് ഇസ്രായേലിലെ യു.എസ് അംബാസഡർ മൈക്ക് ഹക്കബി വ്യാഴാഴ്ച പറഞ്ഞിരുന്നു. സൈനിക, വാണിജ്യ, ചാർട്ടർ വിമാനങ്ങൾ, ക്രൂയിസ് കപ്പലുകൾ എന്നിവ കുടിയൊഴിപ്പിക്കലിനായി ലഭ്യമാക്കാൻ തങ്ങൾ പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം ഒരു ‘എക്സ്’ പോസ്റ്റിൽ പറഞ്ഞു. യു.എസ് പൗരന്മാരോടും ഗ്രീൻ കാർഡ് ഉടമകളോടും ഒരു ഓൺലൈൻ ഫോം പൂരിപ്പിക്കാനും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *