Your Image Description Your Image Description

ഡൽഹി: 11-ാമത് അന്താരാഷ്‌ട്ര യോ​ഗാദിനത്തിൽ വിശാഖപട്ടണത്ത് നടന്ന യോ​ഗാദിനാചരണ സം​ഗമത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിശാഖപ്പട്ടണത്തെ രാമകൃഷ്ണ ബീച്ചിൽ നടന്ന സം​ഗമത്തിൽ മൂന്ന് ലക്ഷത്തിലധികം ആളുകളോടൊപ്പം പ്രധാനമന്ത്രി യോ​ഗ ചെയ്തു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ജീവിതത്തിന്റെ ഭാ​ഗമായി ​യോ​ഗ മാറിയിരിക്കുന്നുവെന്നും മനസ്സമാധാനത്തിന്റെ പ്രതീകമാണ് യോ​ഗയെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ന് ലോകം മുഴുവൻ പിരിമുറുക്കങ്ങളിലൂടെയും പ്രശ്നങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. പലയിടങ്ങളിലും സംഘർഷാവസ്ഥ മോശമായി തുടരുന്നു. ഇത്തരം സമയങ്ങളിൽ യോ​ഗ നമുക്ക് സമാധാനം പ്രദാനം ചെയ്യുന്നു. മനസ്സമാധാനം ലോകത്തിന്റെ നയമായി മാറുകയാണ്.നമ്മുടെ ശാസ്ത്രജ്ഞർ ബഹിരാകാശത്ത് യോ​ഗ പരിശീലിക്കുന്നു. യുവാക്കൾ ​ഗ്രാമങ്ങളിലും മറ്റും യോ​ഗ ചെയ്യുന്നു. നാവികസേനയുടെ എല്ലാ കപ്പലുകളിലും യോ​ഗാദിനാചരണം നടക്കുന്നുണ്ട്. യോ​ഗ എല്ലാവർക്കും വേണ്ടിയുള്ളതാണ്. അതിന് പ്രായമോ പശ്ചാത്തലമോ ബാധകമല്ല. ഒരു ഭൂമിക്ക് വേണ്ടി ഒരു ആരോ​ഗ്യത്തിന് വേണ്ടി യോ​ഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. നാം ഒറ്റപ്പെട്ട വ്യക്തിയല്ല, മറിച്ച് ഈ പ്രക‍ൃതിയുടെ ഭാ​ഗമാണെന്ന് യോ​ഗ നമ്മെ പഠിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *