Your Image Description Your Image Description

ഇ​സ്ലാ​മ​ബാ​ദ്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ പേ​ര് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​ന​ത്തി​ന് നാ​മ​നി​ര്‍​ദേ​ശം ചെ​യ്ത് പാ​ക്കി​സ്ഥാ​ന്‍. ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ന്‍ വി​ഷ​യ​ത്തി​ല്‍ ട്രം​പ് ന​ട​ത്തു​ന്ന മി​ക​ച്ച ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലും നേ​തൃ​പാ​ട​വും പ​രി​ഗ​ണി​ച്ചാ​ണ് നോ​ബേ​ലി​ന് നി​ര്‍​ദേ​ശി​ക്കു​ന്ന​തെ​ന്ന് പാ​ക്കി​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ ഔ​ദ്യോ​ഗി​ക എ​ക്‌​സ് അ​ക്കൗ​ണ്ടി​ല്‍ കു​റി​ച്ചു.

പാകിസ്താന്‍ സൈനിക തലവന്‍ അസിം മുനീറിന് ട്രംപ് വിരുന്നൊരുക്കിയത് വലിയ ചര്‍ച്ചയായിരുന്നു. ഉന്നത ഉദ്യോ​ഗസ്ഥർ ഇല്ലാതെ ആദ്യമായാണ് ഒരു പാക് സൈനിക മേധാവിക്ക് യുഎസ് പ്രസിഡന്റ് വിരുന്നൊരുക്കുന്നത്. അസിം മുനീറിനെ കാണാൻ കഴിഞ്ഞത് ബഹുമതിയായി കാണുന്നുവെന്നാണ് ട്രംപ് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *