Your Image Description Your Image Description

പ്രായത്തെ വകവെക്കാതെ നൂറുക്കണക്കിന് വയോജനങ്ങൾ ചടുല താളത്തോടെ വേദിയെ ഇളക്കിമറിച്ച വയോജന കലാമേള സമാപിച്ചു. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സാമൂഹിക നീതി വകുപ്പിന്റെയും കേരള സാമൂഹിക സുരക്ഷ മിഷന്റെയും സഹകരണത്തോടെയാണ് ജില്ലാ വയോജന കലാമേള സംഘടിപ്പിച്ചത്. കഴിഞ്ഞ രണ്ട് ദിവസമായി ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടന്ന വയോജന കലാമേളയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു.

44 പോയിന്റ് നേടിയ മരട് നഗരസഭ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 22 പോയിന്റുമായി തൃപ്പൂണിത്തുറ നഗരസഭ രണ്ടാം രണ്ടാം സ്ഥാനവും 20 പോയിന്റ് നേടിയ പറവൂർ നഗരസഭ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സംസ്ഥാനത്ത് ആദ്യമായാണ് ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലാ വയോജന കലാമേള നടക്കുന്നത്. 50 ലധികം ടീമുകളിലായി 500 ൽ പരം വയോജനങ്ങൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു.

വൈസ് പ്രസിഡന്റ് എൽസി ജോർജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ എ എസ് അനിൽകുമാർ , കെ വി രവീന്ദ്രൻ, കെ വി അനിത, മരട് നഗരസഭ ചെയർമാൻ ആന്റണി ആശാംപറമ്പിൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി എം ഷെഫീക്ക്, ജില്ലാ സാമൂഹിക നീതി വകുപ്പ് ജില്ലാ ഓഫീസർ സിനോ സേവി, വയോ മിത്രം ജില്ലാ കോ-ഓർഡിനേറ്റർ കെ സി സുനിത എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *