Your Image Description Your Image Description

മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം. സു​ര​ക്ഷാ​സേ​ന​യു​ടെ വെ​ടി​വ​യ്പ്പി​ൽ കു​ക്കി വ​നി​ത കൊ​ല്ല​പ്പെ​ട്ടു. ഹോ​യ്ഖോ​ൾ​ഹിം​ഗ് എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​ത്.കു​ക്കി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ​യാ​ണ് സം​ഭ​വം. ചു​രാ​ച​ന്ദ്പൂ​രി​ലെ ചിം​ഗ്ഫെ​യ് ഗ്രാ​മ​ത്തി​ൽ വ്യാ​ഴാ​ഴ്ച​യാ​ണ് കു​ക്കി​ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ഉ​ണ്ടാ​യ​ത്.

മെ​യ്തെ​യ് ക​ർ​ഷ​ക​ർ​ക്ക് നേ​രെ കു​ക്കി സം​ഘം വെ​ടി​വ​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​തെ​ന്ന് സു​ര​ക്ഷാ​സേ​ന അ​റി​യി​ച്ചു. ഒ​രു ക​ർ​ഷ​ക​ന് കു​ക്കി​ക​ളു​ടെ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റി​രു​ന്നു.ഇ​താ​ണ് കു​ക്കി സം​ഘ​വും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ലു​ള്ള ഏ​റ്റു​മു​ട്ട​ലി​ലേ​ക്ക് ന​യി​ച്ച​ത്. സം​ഘ​ർ​ഷ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സു​ര​ക്ഷാ​സേ​ന​യെ വി​ന്യ​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *