Your Image Description Your Image Description

ആലങ്കോട് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികളെ റാഗിങ് നടത്തി. അക്രമം നടത്തിയ അഞ്ച് പ്ലസ് ടു വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അക്രമത്തിൽ മൂന്ന് പ്ലസ് വൺ വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. പ്ലസ് വൺ ക്ലാസ് തുടങ്ങി രണ്ടാം ദിവസമായ വ്യാഴാഴ്ചയാണ് വിദ്യാർത്ഥികൾ റാഗിങ്ങിന് ഇരയായത്.

ഉച്ചയ്ക്ക് ഇൻറർവെൽ സമയം പ്ലസ് ടു വിദ്യാർഥികൾ കൂട്ടമായി എത്തി അകാരണമായി മർദ്ദിക്കുകയായിരുന്നു. രണ്ട് വിദ്യാർഥികൾക്ക് ഗുരുതര പരിക്കുണ്ട്. ഒരു വിദ്യാർഥിയുടെ കണ്ണിനും മറ്റൊരു വിദ്യാർഥിയുടെ മുഖത്തും പരിക്കുണ്ട്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി.അതിനിടെ, സ്കൂളിലെ അധ്യാപകർ പ്ലസ് ടു വിദ്യാർത്ഥികൾക്ക് പിന്തുണ നൽകിയെന്നും പരാതിയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *