Your Image Description Your Image Description

ഡൽഹി: മധുരയിലേക്ക് പോവുകയായിരുന്ന ഇൻഡിഗോ വിമാനം പറക്കലിനിടെ സാങ്കേതിക തകരാറ് അനുഭവപ്പെട്ടതിനെ തുടർന്ന് ചെന്നൈയിൽ തിരിച്ചിറക്കിയതായി വിമാനത്താവള അധികൃതർ പറഞ്ഞു.

അരമണിക്കൂറോളം പറന്ന ശേഷം ഇൻഡിഗോ എയർലൈൻസ് വിമാനത്തിന്റെ പൈലറ്റ് തകരാർ കണ്ടെത്തിയെന്നും ചെന്നൈയിലേക്ക് തിരികെ പറന്ന് ലാൻഡ് ചെയ്യാൻ അനുമതി തേടിയെന്നും അവർ പറഞ്ഞു. 68 ഓളം യാത്രക്കാരുമായി പറന്ന വിമാനം പിന്നീട് സുരക്ഷിതമായി ഇവിടെ ഇറക്കി യാത്രക്കാരെയെല്ലാം പുറത്തിറക്കി. എന്നാൽ, വിഷയത്തിൽ ഇൻഡിഗോയിൽ നിന്ന് പ്രതികരണമൊന്നും വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *