Your Image Description Your Image Description

ഛത്തീസ്ഗഡിലെ കാങ്കർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ വനിതാ മാവോയിസ്റ്റിനെ വധിച്ച് സുരക്ഷാസേന. നക്സൽ വിരുദ്ധ ഓപ്പറേഷന്റെ ഭാഗമായി നടന്ന തിരിച്ചിലിനിടെ ഛോട്ടെബേതിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള വനപ്രദേശത്ത് വെടിവയ്‌പ്പുണ്ടാവുകയായിരുന്നു.

ജില്ലാ റിസർവ് ഗാർഡിന്റെയും (ഡിആർജി) അതിർത്തി സുരക്ഷാ സേനയുടെയും (ബിഎസ്എഫ്) സംയുക്ത സംഘമാണ് ഓപ്പറേഷന് നേതൃത്വം നൽകിയത്. കോട്രി നദിയുടെ മറുവശത്ത് മാവോയിസ്റ്റ് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *