Your Image Description Your Image Description

ഇ​സ്ര​യേ​ലി​ലെ ബീ​ര്‍​ഷെ​ബ​യി​ലെ സൊ​റോ​ക്ക ആ​ശു​പ​ത്രി​ക്കു നേ​രെ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​മ​റി​യി​ച്ച് ഇ​സ്ര​യേ​ൽ. ഇ​റാ​ന്‍റേ​ത് ആ​സൂ​ത്രി​ത​മാ​യ യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് ഇ​സ്ര​യേ​ല്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.ആ​ക്ര​മി​ക്ക​പ്പെ​ട്ട സ്ഥ​ലം ഒ​രാ​ശു​പ​ത്രി​യാ​ണ്, സൈ​നി​ക താ​വ​ള​മ​ല്ല. മേ​ഖ​ല​യി​ലെ പ്ര​ധാ​ന മെ​ഡി​ക്ക​ല്‍ കേ​ന്ദ്ര​മാ​ണി​ത്. ഇ​തി​നെ​തി​രേ ലോ​കം ശ​ബ്ദ​മു​യ​ര്‍​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദ​ക്ഷി​ണ ഇ​സ്ര​യേ​ലി​ലെ ഏ​റ്റ​വും വ​ലി​യ ആ​ശു​പ​ത്രി​യാ​യ സൊ​റോ​ക്ക​യ്ക്കു നേ​രെ​യു​ണ്ടാ​യ മി​സൈ​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ മു​പ്പ​തോ​ളം പേ​ര്‍​ക്ക് പ​രി​ക്കു​ണ്ട്. നാ​ലു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ത​ക​ര്‍​ന്ന ആ​ശു​പ​ത്രി​യു​ടെ ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *