ഹിജ്റ പുതുവർഷാരംഭം; ദുബായിൽ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ചു

ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധി പ്രഖ്യാപിച്ച് ദുബൈ. ജൂൺ 27 വെള്ളിയാഴ്ചയാണ് അവധി. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കാക്കുമ്പോള്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ അവധിയാണ് ആകെ ലഭിക്കുക.

ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുഃനരാരംഭിക്കുക. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അവധി ബാധകമായിരിക്കും. എന്നാല്‍ അടിയന്തര സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളും ജീവനക്കാര്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളും ഈ സേവനങ്ങള്‍ തടസ്സപ്പെടാത്ത വിധം ജോലി സമയം ക്രമീകരിക്കേണ്ടതാണ്.

യുഎഇയില്‍ ഹിജ്റ പുതുവര്‍ഷാരംഭത്തോട് അനുബന്ധിച്ച് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് കഴി‌ഞ്ഞ ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചിരുന്നു. ജൂൺ 27 വെള്ളിയാഴ്ചയാണ് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയ അവധി ലഭിക്കുക. ശനിയാഴ്ച വാരാന്ത്യ അവധി ലഭിക്കുന്ന ചില ജീവനക്കാര്‍ക്ക് ജൂൺ 27 മുതല്‍ ജൂൺ 29 വരെ അവധി ലഭിക്കും. മൂന്ന് ദിവസം നീണ്ട വാരാന്ത്യ അവധിയാണ് ഇവര്‍ക്ക് ലഭിക്കുക. ജൂൺ 30 തിങ്കളാഴ്ചയാകും ഔദ്യോഗിക പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

More From Author

Leave a Reply

Your email address will not be published. Required fields are marked *