Your Image Description Your Image Description

ഹൈദരാബാദ്: ഹൈദരാബാദിലെ ബീഗംപേട്ട് വിമാനത്താവളത്തിൽ ബോംബ് ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ പരിശോധന.ഇമെയിൽ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനത്താവള അധികൃതർക്ക് ഉടൻ തന്നെ പരിശോധന ആരംഭിച്ചു.ബുധനാഴ്ച രാവിലെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.ഇതിന് പിന്നാലെ സുരക്ഷാ സേന അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുകയും ചെയ്തു.

ബുധനാഴ്ച പുലർച്ചെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നും തുടർന്ന് ബോംബ് നിർവീര്യമാക്കൽ സ്‌ക്വാഡിനെ വിന്യസിക്കുകയും വിമാനത്താവളത്തിലും പരിസര പ്രദേശങ്ങളിലും ശക്തമായ പരിശോധനകൾ നടത്തുകയും ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *