Your Image Description Your Image Description

ഇന്തോനേഷ്യയിലെ ബാലിയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. ബാലി വിമാനത്താവളത്തിന് സമീപമുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടർന്നാണ് വിമാനം തിരിച്ചിറക്കിയത്. ഇന്തോനേഷ്യയിലെ റിസോർട്ട് ദ്വീപായ ബാലിയിലേക്കും തിരിച്ചുമുള്ള ഡസൻ കണക്കിന് വിമാനങ്ങൾ ബുധനാഴ്ച റദ്ദാക്കിയതായി അധികൃതരും ദ്വീപ് വിമാനത്താവള അധികൃതരും അറിയിച്ചു.

ബാലിയുടെ കിഴക്കുള്ള അഗ്നിപര്‍വതം പൊട്ടിത്തെറിച്ച് 10 കിലോമീറ്ററോളം ആകാശത്തേക്ക് തീയും പുകയും ഉയര്‍ന്നു. വിനോദസഞ്ചാര ദ്വീപായ ഫ്ലോറസിലെ 1,584 മീറ്റർ (5,197 അടി) ഉയരമുള്ള അഗ്നിപർവതമായ മൗണ്ട് ലെവോട്ടോബി ലക്കി-ലാക്കിയാണ് ചൊവ്വാഴ്ച പൊട്ടിത്തെറിച്ചത്. അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *