Your Image Description Your Image Description

ഡല്‍ഹി: ഇറാനില്‍ നിന്ന് 110 ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളെ അര്‍മീനിയയുടെ തലസ്ഥാനമായ യെരവാനിലെത്തിച്ചു. ഇന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും. വ്യോമമേഖല അടച്ചിരിക്കുന്നതിനാല്‍ ടെഹ്‌റാനില്‍ നിന്ന് 148 കിലോമീറ്റര്‍ അകലെ ക്വോം നഗരത്തിലെത്തിച്ചാണ് ഇന്ത്യക്കാരെ അതിര്‍ത്തി കടത്തുന്നത്. ഇറാനിലുള്ള നാലായിരത്തോളം ഇന്ത്യക്കാരില്‍ 1500 പേര്‍ വിദ്യാര്‍ഥികളാണ്. ഭൂരിഭാഗവും കശ്മീരില്‍ നിന്നുള്ളവര്‍. കഴിയുമെങ്കില്‍ സ്വന്തം നിലയ്ക്കു ടെഹ്‌റാന്‍ വിടാനും എംബസി നിര്‍ദേശിച്ചിട്ടുണ്ട്. യുഎഇ വഴിയും മടക്കിക്കൊണ്ടുവരാന്‍ ശ്രമം നടത്തുന്നു.

ഇസ്രയേലിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് പുതിയ നിര്‍ദേശങ്ങള്‍ നല്‍കി ഇന്ത്യന്‍ എംബസി. എല്ലാ ഇന്ത്യന്‍ പൗരന്മാരും ടെല്‍ അവീവിലെ എംബസിയില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അയല്‍ രാജ്യങ്ങളായ ജോര്‍ദാനിലേക്കും ഈജിപ്തിലേക്കും കര അതിര്‍ത്തി കടക്കുന്നതിന് ശരിയായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും ഇന്ത്യന്‍ എംബസി ആവശ്യപ്പെട്ടു.

ഇസ്രായേലില്‍ ദേശീയ അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതിനാല്‍, എല്ലാ ഇന്ത്യന്‍ പൗരന്മാരും ജാഗ്രത പാലിക്കണമെന്നും ഇസ്രായേലി ഹോം ഫ്രണ്ട് കമാന്‍ഡിന്റെ സുരക്ഷാ ഉപദേശങ്ങളും പ്രോട്ടോക്കോളുകളും കര്‍ശനമായി പാലിക്കണമെന്നും നിര്‍ദേശമുണ്ട്. ജോര്‍ദാനിലേക്കും ഈജിപ്തിലേക്കുമുള്ള ഇ-വിസക്ക് അപേക്ഷിക്കാനുള്ള ലിങ്കുകളും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാര്‍ക്കായി അടിയന്തര ഹെല്‍പ്പ് ലൈനുകളും എംബസി ആരംഭിച്ചിട്ടുണ്ട്.

ഇസ്രയേലിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് +972 54-7520711 അല്ലെങ്കില്‍ +972 54-3278392 എന്ന നമ്പറിലോ cons1.telaviv@mea.gov.in എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്.

വിദേശകാര്യമന്ത്രാലയം കണ്‍ട്രോള്‍ റൂം നമ്പറുകള്‍: ടോള്‍ഫ്രീ 1800118797, വാട്‌സാപ്: +91-11-23012113, +91-11-23014104, +91-11-23017905, +91-9968291988. ഇമെയില്‍: situationroom@mea.gov.in

ഇറാനിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്‌ലൈന്‍: +98 9128109115, +98 9128109109. വാട്‌സാപ്: +98 901044557, +98 9015993320, +91 8086871709. cons.tehran@mea.gov.in

Leave a Reply

Your email address will not be published. Required fields are marked *