Your Image Description Your Image Description

മധ്യപ്രദേശിലെ ശിവ്പുരിൽ 15 കാരി മാലിന്യ ടാങ്കില്‍ വീണ് മരിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് ദാരുണമായ സംഭവംനടന്നത്. കോട്‌വാലി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഒരു പാര്‍പ്പിട സമുച്ചയത്തിന്‍റെ മാലിന്യ ടാങ്കിലാണ് കുട്ടി വീണത്. സംഭവത്തെ തുടര്‍ന്ന് ഇവിടുത്തെ താമസക്കാര്‍ കുട്ടി മരിച്ച സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിക്കുകയും ബില്‍ഡിങ് ഉടമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

കളിക്കുന്നതിനിടയില്‍ അബദ്ധത്തിൽ കുട്ടി മാലിന്യ ടാങ്കിലേക്ക് വീഴുകയായിരുന്നു. 15 അടി ആഴമുണ്ടായിരുന്നു ടാങ്കിന്. കുട്ടി വീണതിനെ തുടര്‍ന്ന് കൂടെ കളിക്കുകയായിരുന്ന കുട്ടികള്‍ നിലവിളിച്ചപ്പോഴാണ് പ്രദേശ വാസികള്‍ സ്ഥലത്തേക്ക് ഓടിക്കൂടിയത്. കുട്ടിയുടെ ചെരുപ്പ് ടാങ്കിന് മുകളില്‍ പൊങ്ങി കിടക്കുന്നുണ്ടായിരുന്നെന്നും എന്നാല്‍ കുട്ടിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ലെന്നും പ്രദേശവാസികള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *