Your Image Description Your Image Description

തെലുങ്ക് നടന്‍ വിഷ്ണു മഞ്ചു നായകനായിയെത്തുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് ‘കണ്ണപ്പ’. മോഹന്‍ലാല്‍, പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവര്‍ ചിത്രത്തില്‍ കാമിയോ റോളുകളില്‍ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വമ്പന്‍ ബഡ്ജറ്റില്‍ ഒരു വിഷ്വല്‍ ട്രീറ്റ് ആകും സിനിമയെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മോഹന്‍ലാലിനെയും പ്രഭാസിനെയും അക്ഷയ് കുമാറിനെയും ട്രെയിലറില്‍ കാണിക്കുന്നുണ്ട്.

കൊച്ചിയില്‍ വെച്ചാണ് സിനിമയുടെ ട്രെയിലര്‍ ലോഞ്ച് ചെയ്തത്. നടന്‍ മോഹന്‍ലാലും പ്രെസ് മീറ്റില്‍ പങ്കെടുത്തിരുന്നു. ചിത്രത്തിന്റെ കേരളാ വിതരണം നിര്‍വഹിക്കുന്നത് ആശിര്‍വാദ് സിനിമാസാണ്. മുകേഷ് കുമാര്‍ സിംഗ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കണ്ണപ്പ 2025 ജൂണ്‍ 27-ന് ആഗോളതലത്തില്‍ തിയേറ്ററുകളില്‍ റിലീസാകും. കിരാത എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്‍ടെയ്ന്‍മെന്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

മുകേഷ് കുമാര്‍ സിംഗ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. പ്രീതി മുകുന്ദന്‍, കാജല്‍ അഗര്‍വാള്‍, ശരത് കുമാര്‍, മോഹന്‍ ബാബു, അര്പിത് രംഗ, കൗശല്‍ മന്ദ ദേവരാജ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളില്‍ ചിത്രം വേള്‍ഡ് വൈഡ് റിലീസായെത്തും. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Leave a Reply

Your email address will not be published. Required fields are marked *