Your Image Description Your Image Description

കൊല്ലം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കൊല്ലം ജില്ലയിലെ പള്ളിക്കല്‍ നദിയുടെ കരയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പ്. പള്ളിക്കല്‍ നദിയിലെ ജലനിരപ്പ് ഉയരുന്നതിനാലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സംസ്ഥാന ജലസേചന വകുപ്പിന്റെ ആനയാടി സ്റ്റേഷനില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ പള്ളിക്കല്‍ നദിക്കരയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തേണ്ടതാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങാനോ, നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും അറിയിപ്പില്‍ പറയുന്നുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം.

Leave a Reply

Your email address will not be published. Required fields are marked *