Your Image Description Your Image Description

ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. പത്ത് കോടി രൂപയുടെ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന വിദേശ വനിതയെ സിസിബിയും ചിക്കജാല പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സ്ത്രീയിൽ നിന്ന് പത്ത് കോടി രൂപ വില മതിക്കുന്ന 5.325 കിലോഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.

രാജനുകുണ്ടെ മെയിൻ റോഡിലെ താരഹുനാസെ ഗ്രാമത്തിൽ വെച്ചാണ് ‘അകിൻവുൻമി പ്രിൻസസ് ഇഫിയോലുവ’ എന്ന പ്രിൻസസ് അറസ്റ്റിലായത്. 25 കാരിയായ ഇവർ ഹെയർഡ്രെസ്സറും നെയിൽ ആർട്ടിസ്റ്റുമാണ്. വിദേശ പൗരത്വമുള്ളയാൾ ചിക്കജാലയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ജൂൺ 10 ചൊവ്വാഴ്ച പൊലീസ് പ്രിൻസസിനെ റെയ്ഡ് ചെയ്ത് കസ്റ്റഡിയിലെടുത്തത്.എംഡിഎംഎ ക്രിസ്റ്റലുകൾക്ക് പുറമേ, ഒരു ഐഫോണും പുതിയ ചുരിദാറുകൾ നിറച്ച ഒരു ബാഗും ഇഅവരിൽ നിന്ന് കണ്ടെടുത്തു.  വെളിപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *