Your Image Description Your Image Description

തി​രു​വ​ന​ന്ത​പു​രം: എ.​പി.​​ജെ. അ​ബ്​​ദു​ൽ ക​ലാം സാ​​​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​ക്ക് (കെ.​ടി.​യു)​ കീ​ഴി​ലു​ള്ള കോ​ള​ജു​ക​ളി​ലെ ബി.​ബി.​എ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം ഏ​ക​ജാ​ല​ക രീ​തി​യി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നം. ഈ ​അ​ധ്യ​യ​ന വ​ർ​ഷം മു​ത​ൽ ബി.​ബി.​എ, ബി.​സി.​എ കോ​ഴ്സു​ക​ൾ​ക്ക് എ.​ഐ.​സി.​ടി.​ഇ അം​ഗീ​കാ​രം നി​ർ​ബ​ന്ധ​മാ​ണ്.

കെ.​ടി.​യു​വി​ന്​ കീ​ഴി​ൽ 19 കോ​ള​ജു​ക​ളി​ൽ ബി.​സി.​എ​യും 20 കോ​ള​ജു​ക​ളി​ൽ ബി.​ബി.​എ​യു​മു​ണ്ട്. ബി.​ബി.​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ർ കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബോ​ർ​ഡി​ന്‍റെ പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം. ബി.​സി.​എ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ​ക​ർ കേ​ര​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ബോ​ർ​ഡി​ന്‍റെ പ്ല​സ് ടു/ ​ത​ത്തു​ല്യ പ​രീ​ക്ഷ​ക​ളി​ൽ അ​ല്ലെ​ങ്കി​ൽ ഡി​പ്ലോ​മ ഇ​ൻ എ​ൻ​നീ​യ​റി​ങ്​/​കൊ​മേ​ഴ്​​സ്യ​ൽ പ്രാ​ക്ടീ​സ് പ​രീ​ക്ഷ​യി​ലോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പാ​സാ​യി​രി​ക്ക​ണം.

എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ച്​ ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ വി​ജ​യി​ക്കു​ന്ന​വ​ർ​ക്ക് മാ​ത്ര​മേ മെ​റി​റ്റ് സീ​റ്റി​ലേ​ക്ക് പ്ര​വേ​ശ​നം യോ​ഗ്യ​ത​യു​ണ്ടാ​വു​ക​യു​ള്ളൂ.

പ​രീ​ക്ഷ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.www.lbscentre.kerala.gov.in വെ​ബ്സൈ​റ്റ് വ​ഴി ഓ​ൺ​ലൈ​നാ​യി ജൂ​ൺ 25 വ​രെ ഫീ​സ് ഒ​ടു​ക്കി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. പൊ​തു​വി​ഭാ​ഗ​ത്തി​ന് 1300 രൂ​പ​യും പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് 650 രൂ​പ​യു​മാ​ണ് ഫീ​സ്. ഓ​ൺ​ലൈ​ൻ മു​ഖേ​ന അ​പേ​ക്ഷാ ഫീ​സ് ഒ​ടു​ക്കാം. വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ: 0471-2324396, 2560361.

Leave a Reply

Your email address will not be published. Required fields are marked *