Your Image Description Your Image Description

ശാസ്ത‌ാംകോട്ട ബ്ലോക്ക് പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഉന്നത വിദ്യാഭ്യാസ സെമിനാറും വിദ്യാഭ്യാസ പ്രദർശനവും ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള അനുമോദനവും ഇടിഞ്ഞകുഴി എൻ. ജെ കൺവെൻഷൻ സെന്ററിൽ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

സാമൂഹിക- സാമ്പത്തികഭേദമന്യേ എല്ലാ വിഭാഗത്തിലുള്ളവർക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം നൽകിയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വിദ്യാഭ്യാസം അവകാശമാണെന്നും ആവശ്യമായ സൗകര്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുന്നത്തൂർ താലൂക്കിലെ ഏഴ് പഞ്ചായത്തുകളിലെയും എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മൊമെന്റോയും സർട്ടിഫിക്കറ്റും നൽകി. എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച 14 സ്കൂളുകളെയും ഹയർ സെക്കൻഡറി പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച എട്ട് സ്കൂളുകളെയും മൊമെന്റോ നൽകി ആദരിച്ചു.

‘ഉപരി പഠന സാധ്യതകളും മാർഗങ്ങളും’ വിഷയത്തിൽ കേരള യൂണിവേഴ്‌സിറ്റി രജിസ്ട്രാർ പ്രൊഫ. കെ. എസ്. അനിൽകുമാറും ‘പ്രവേശന പരീക്ഷകളും സയൻസ് പഠനവും’ വിഷയത്തിൽ നീറ്റ് ഇന്ത്യാ അക്കാഡമി മാനേജിംഗ് ഡയറക്‌ടർ ഡോ. അരുൺ ജി. കുറുപ്പും സെമിനാർ നയിച്ചു.

കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. സുന്ദരേശൻ, വൈസ് പ്രസിഡന്റ് പി. പുഷ്‌പകുമാരി, സ്ഥിരം സമിതി അധ്യക്ഷരായ കെ.സനിൽകുമാർ, വി. രതീഷ്, എസ് ഷീജ, ജില്ലാ പഞ്ചായത്ത് അംഗം ശ്യാമളയമ്മ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. അൻസാർ ഷാഫി, വൈ ഷാജഹാൻ, എൻ പങ്കജാക്ഷൻ, ലതാ രവി, ആർ രാജി, പി ഗീതാ കുമാരി, തുണ്ടിൽ നൗഷാദ്, രാജി രാമചന്ദ്രൻ, എസ് ശശികല, ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽ തുമ്പോടൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡി അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *