Your Image Description Your Image Description

ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഇംഗ്ലണ്ട് പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഗില്‍. ഇംഗ്ലണ്ടിനെതിരെ ഈ മാസം 20നാണ് ഗില്ലിന്റെ കീഴില്‍ ഇന്ത്യന്‍ ടീം ആദ്യമായി ഇറങ്ങുന്നത്. താരത്തെ നായകനാക്കിയതില്‍ ഒരുപാട് പേര്‍ വിമര്‍ശനവുമായി എത്തിയെങ്കിലും താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ശുഭ്മന്‍ ഗില്ലിന് തന്റെ നേതൃപാടവം തെളിയിക്കാന്‍ കൂടുതല്‍ സമയം നല്‍കണമെന്ന് ഹര്‍ഭജന്‍ പറഞ്ഞു.

‘ഓരോ ക്യാപ്റ്റനും പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവാനുള്ള കഴിവുണ്ട്. ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല. ഗില്ലിന് നിങ്ങള്‍ കുറച്ച് സമയം നല്‍കുക. അവന്‍ അവസരത്തിനൊത്ത് ഉയരും. ഒരു ബാറ്ററെന്ന് നിലയില്‍ അദ്ദേഹം എത്രത്തോളം കഴിവുളള താരമാണെന്ന് നമ്മളെല്ലാം കണ്ടതാണ്. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ശുഭ്മാന്‍ ഗില്ലിനും ടീം ഇന്ത്യയ്ക്കും ആശംസകള്‍. ഇതൊരു യുവ ടീമാണ്, എന്നാല്‍ ഒരു കിടിലന്‍ സ്‌ക്വാഡാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *